നീലേശ്വരം നഗരസഭയുടെ ചിറപ്പുറത്തെ പ്രത്യാശ ബഡ്സ് സ്കൂളിൻ്റെ പുതിയ കെട്ടിടോദ്ഘാടനത്തിന് സംഘാടക സമിതി രൂപീകരിച്ചു.
നീലേശ്വരം നഗരസഭയുടെ ചിറപ്പുറത്തെ പ്രത്യാശ ബഡ്സ് സ്കൂളിൻ്റെ പുതിയ കെട്ടിടോദ്ഘാടനത്തിന് സംഘാടക സമിതി രൂപീകരിച്ചു. യോഗം വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പി. രവീന്ദ്രൻ, ഷംസുദ്ദീൻ അറിഞ്ചിറ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ദാമോദരൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ.വി.സുരേന്ദ്രൻ,എം അസിനാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ.രഘു, റസാഖ് പുഴക്കര , പ്രസ് ഫോറം പ്രസിഡൻറ് സേതു ബങ്കളം ,സിഡിഎസ് ചെയർപേഴ്സൺ പി.എം. സന്ധ്യ,പിടിഎ പ്രസിഡണ്ട് എം കുമാരൻ സ്കൂൾ അധ്യാപിക ജലജ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി നഗരസഭാ ചെയർപേഴ്സൺ ടിവി ശാന്ത ( ചെയർമാൻ),വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി (ജനറൽ കൺവീനർ), കെ രഘു (കൺവീനർ)എന്നിവർ ഭാരവാഹികളായി വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.22ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് ബഡ്സ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്.
No comments