Breaking News

ചോയങ്കോട് വായനശാലയിൽ ഇ എൻ ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ ചോയങ്കോട് വായനശാലയിൽ ഇ എൻ ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിപി ശാന്ത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജന്മ ബെന്നി അധ്യക്ഷത വഹിച്ചു. കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു എം വി സ്വാഗതം പറഞ്ഞു.. 2024-25 വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന ഫെസിലിറ്റേഷൻ സെന്റർലേക്ക് വാങ്ങിയ ഉപകരണങ്ങളുടെ വിതരണം വൈസ് പ്രസിഡണ്ട് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാർ ആശംസകൾ നിർവഹിച്ചു.പദ്ധതിയിൽ നടപ്പിലാക്കിയ ആരോഗ്യ ദയക ഭക്ഷണ ക്രമം എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം പതിനേഴാം വാർഡ് മെമ്പർ കൈരളി ചോയ്യംകോട് ഗ്രന്ഥാലയം പ്രസിഡണ്ടിന് നൽകി നിർവഹിച്ചു. ഡോക്ടർ സെലീനമ്മ സിറിയക് ഇ എൻ ടി മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ആരോഗ്യ പ്രവർത്തകർ ആശാവർക്കർമാർ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ചോയങ്കോട് വായനശാല പ്രസിഡണ്ട് പി രവീന്ദ്രൻ നന്ദി പറഞ്ഞു.

No comments