പടന്നക്കാട് എസ്. എൻ. എ. യു.പി. സ്കൂളിൽ പഠനോത്സവം എഡ്യൂ ഫെസ്റ്റ് 2025 നടത്തി.
പടന്നക്കാട് എസ്. എൻ. എ. യു.പി. സ്കൂളിൽ പഠനോത്സവം എഡ്യൂ ഫെസ്റ്റ് 2025 നടത്തി. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ഹസീന റസാക്ക് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ കെ വി പ്രകാശൻ വിശിഷ്ടാതിഥി ആയിരുന്നു.മദർ പി ടി എ പ്രസിഡണ്ട് ബുഷറ അധ്യക്ഷത വഹിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് രാജേഷ് കുറന്തൂർ ,മദർ പിടിഎ വൈസ് പ്രസിഡണ്ട് സാജിത സ്റ്റാഫ് സെക്രട്ടറി സുമേഷ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പ്രധാന അധ്യാപിക ശ്രീമതി ടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ അരുൺകുമാർ നന്ദി പ്രകടനവും നടത്തി.പഠനമികവിൻറെ നേർസാക്ഷ്യങ്ങളായി മുപ്പതിൽ പരം പരിപാടികളും വേദിയിൽ അവതരിപ്പിക്കപ്പെട്ടു.
No comments