Breaking News

ലഹരിക്കെതിരെ ചുമർച്ചിത്രമൊരുക്കി നെഹ്‌റു കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ

സംസ്ഥാന സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന "Life is Beautiful" ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ലഹരി വിരുദ്ധ ചുമർച്ചിത്രമൊരുക്കി നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ്. 4,5&96 യൂണിറ്റുകൾ. ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ചുമർച്ചിത്രമാണ് വളണ്ടിയർമാർ തയ്യാറാക്കിയത്.
ചുമർച്ചിത്ര പ്രവർത്തനത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ഡി. വൈ.എസ്.പി. ബാബുപെരിങ്ങോത്ത് നിർവഹിച്ചു. പരിപാടിയിൽ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ പി. അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ ജിതിൻ കെ വി , ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി എന്നിവർ സംസാരിച്ചു.എൻ. എസ്. എസ് വളണ്ടിയർ സെക്രട്ടറി വിവേക് രാജ് സ്വാഗതവും, എൻ.എസ്.എസ്. വളണ്ടിയർ സെക്രട്ടറി മൃദുൽ പരിപാടിക്ക് നന്ദിയും പറഞ്ഞു .

No comments