അകാലത്തിൽ മരിച്ച ബല്ല അടമ്പിലെ മധുവിന്റെ കുടുംബത്തിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം
അകാലത്തിൽ മരണത്തിന് കീഴടങ്ങിയ അടമ്പിൽ മധുവിന്റെ ഭാര്യക്കും രണ്ട് പെണ്മക്കൾക്കും ഇനി മനഃസമാധാനത്തോടെ സ്വന്തം വീട്ടിൽ അന്തിയുറങ്ങാം.വാടക വീട്ടിലെ പരിമിതികളിൽ നിന്നും സുരക്ഷിത ഭവനം കാഞ്ഞങ്ങാട് പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയാണ് നിർമിച്ച് നൽകിയത്. 650സ്‌ക്വർ ഫീറ്റിൽ 9 ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമിച്ച വീട് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മധുവിന്റെ ഭാര്യ സുമതിക്കും മക്കൾക്കും കൈമാറി.കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത മുഖ്യാഥിതി ആയിരുന്നു. സൊസൈറ്റി പ്രസിഡന്റ് സി കുഞ്ഞിരാമൻ നായർ അധ്യക്ഷത വഹിച്ചു.മുൻ നഗരസഭ ചെയർമാൻ വി വി രമേശൻ,ശ്രീകണ്ഠൻ നായർ എം, ടി പത്മനാഭൻ, മല്ലിക രാജൻ, പി വി ബാലൻ, എൻ സുരേഷ്,എൻ ഗോപി, ഗോകുലനന്ദൻ മോനാച്ച, മനോജ് കുമാർ എന്നിവർ സംസാരിച്ചു.
സൊസൈറ്റി സെക്രട്ടറി ജോഷിമോൻ കെ ടി സ്വാഗതവും ട്രഷറർ സി എ പീറ്റർ നന്ദിയും അർപ്പിച്ച് സംസാരിച്ചു.

No comments