Breaking News

നീലേശ്വരം നഗരസഭ കുടുംബശ്രീ സിഡിഎസും, ജിആർസിയും സൗഹൃദകമ്പവലി മത്സരം, റിലേ മത്സരം നടത്തി

നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ്, ജി ആർ സി ആഭിമുഖ്യത്തിൽ ചിറപ്പുറം മിനിസ്റ്റേഡിയത്തിൽ അന്താരാഷ്ട്ര വനിതാ ദിന പരിപാടിയിൽ സൗഹൃദകമ്പവലി മത്സരം, റിലേ മത്സരം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദീൻ അരിഞ്ചിറ അധ്യക്ഷനായി. നഗരസഭ കൗൺസിലർ വിനയരാജ്, മെമ്പർ സെക്രട്ടറി രാജേഷ്, ജില്ലാ മിഷൻ സ്റ്റാഫ്‌ അശ്വതി, സി ഡി എസ് വൈസ് ചെയർപേഴ്സൺ ശാന്ത തുടങ്ങിയവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ . പി. എം. സന്ധ്യ സ്വാഗതം പറഞ്ഞു. സി ഡി എസ്, എ ഡി എസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, കമ്മ്യൂണിറ്റി കൗൺസിലർ അനില, എം ഇ സി രജിത തുടങ്ങി നാട്ടുകാരും പരിപാടിയിൽ പങ്കാളികളായി.
റിലേ മത്സരത്തിൽ വാർഡ് 9 ടീം ഒന്നാം സ്ഥാനവും, വാർഡ് 7ടീം രണ്ടാം സ്ഥാനവും നേടി, കമ്പവലി മത്സരത്തിൽ വാർഡ് 9.ടീം ഒന്നാം സ്ഥാനവും വാർഡ് 7ടീം രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് സമ്മാനം നൽകി.

No comments