Breaking News

ലഹരി മാഫിയ വ്യാപനം: നീലേശ്വരത്ത് ഡി വൈ എഫ് ഐ ജാഗ്രതാ പരേഡ്

മയക്കുമരുന്ന്, ലഹരിമാഫിയ വ്യാപനത്തിനെതിരെ ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നീലേശ്വരത്ത് ജാഗ്രതാ പരേഡ് നടത്തി.
കോൺവന്റ് ജംഗ്ഷനിൽ തുടങ്ങിയ യുവജനറാലി നീലേശ്വരം ബസാറിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം ഡി വൈ എഫ് ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ സനുമോഹൻ, അമൃത സുരേഷ്, പി അഖിലേഷ്, സിനീഷ് കുമാർ, എ അഭിജിത്ത്, വി മുകേഷ്, പി സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സംസാരിച്ചു.

No comments