Breaking News

നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെ വീട്ടിലെ ബാത്തുറൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് പടിഞ്ഞാറേക്കര സ്വദേശി ബാലന്റെ മകൾ വിന്യാ ബാലനാ(30)ണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാത്റൂമിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചീമേനി പോലീസെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ബാങ്ക് ഉദ്യോഗസ്ഥൻ സനൽ ആണ് ഭർത്താവ്. ശിവൻസ്, സ്വരാർഥ് എന്നിവർ മക്കളാണ്.

No comments