നീലേശ്വരം റോട്ടറി ക്ലബ് തീപ്പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു
നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ മെട്രോപോളിസ് റോട്ടറി ക്ലബ് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വിപുലമായ പൊള്ളൽ ചികിത്സ സംവിധാനങ്ങളുള്ള ഗംഗ ആശുപത്രിയു മായി സഹകരിച്ചു റോട്ടറി ഫൗണ്ടേഷന്റെ സഹായത്തോടു കൂടെ തീപ്പൊള്ളലേറ്റവർക്കുള്ള വിദഗ്ധ ചികിത്സയ്ക്കുള്ള ക്യാമ്പ് നീലേശ്വരത്ത് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം തൃക്കരിപ്പൂർ എംഎൽഎ എം. രാജാഗോപാലൻ നിർവഹിച്ചു. നിലേശ്വരം റോട്ടറി പ്രസിഡണ്ട് രമേശൻ അധ്യക്ഷത വഹിച്ചു. ഈ പദ്ധതിയുടെ നിർവഹണ ചുമതലയുള്ള പ്രോജക്ട് കോർഡിനേറ്റർ വിനോദ് കുമാർ സ്വാഗതവും അനിൽകുമാർ പദ്ധതി വിശദീകരണവും നടത്തി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആയി തിരഞ്ഞെടുക്കപ്പെട്ട മോഹൻദാസ് മേനോൻ മുഖ്യ അതിഥിയായിരുന്നു. ക്യാമ്പിൽ സ്ക്രീൻ ചെയ്യപ്പെടുന്ന രോഗികൾക്ക് പിന്നീട് അങ്ങോട്ട് വേണ്ടുന്ന മുഴുവൻ വിദഗ്ധ ചികിത്സ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള മുഴുവൻ ചികിത്സകളും റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടുകൂടി രോഗികൾക്ക് യാതൊരുവിധ ചെലവും കൂടാതെ നടത്തിക്കൊടുക്കാനുള്ള ഒരു സമ്പ്രദായമാണ് ഇതുവഴി റോട്ടറി നീലേശ്വരം വിഭവനം ചെയ്യുന്നത് രോഗികൾ അവരുടെ ആവശ്യാനുസരണം കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിൽ പോയി ഇനി വരും വർഷങ്ങൾ അവർക്ക് വേണ്ടത് മുഴുവൻ ചികിത്സകളും അവിടുന്ന് നടത്താനുള്ള സംവിധാനവും ഇത് വഴി സാധ്യമാക്കിയിട്ടുണ്ട് യോഗത്തിന്ക്ലബ് സെക്രട്ടറി ഫ്ലാബിയൻ ജോൺ നന്ദി രേഖപെടുത്തി.
No comments