Breaking News

കേണമംഗലം പെരുങ്കളിയാട്ടം: ഗീതം സംഗീതം സെമിഫൈനൽ നാളെ

മാർച്ച് 4 മുതൽ 9 വരെ പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കകളിയാട്ടത്തിന്റെ ഭാഗമായി ഗീതം സംഗീതം പരിപാടിയുടെ സെമിഫൈനൽ റൗണ്ട് നാളെ (ഞായർ ) നടക്കും.രാവിലെ 9 30 മുതൽ രാജാറോഡിലെ നവ്കോസ് ദേവരാഗം ഓഡിറ്റോറിയത്തിലാണ്പരിപാടി നടക്കുക.ഉത്തര കേരളത്തിലെ മികച്ച ഗായകനെയും ഗായികയെയും കണ്ടെത്താൻ പെരുങ്കളിയാട്ട പ്രോഗ്രാം കമ്മിറ്റി സംഘടിപ്പിച്ച ചലച്ചിത്ര ഗാനാലാപന മത്സരമാണ് ഗീതം സംഗീതം പരിപാടി .മാർച്ച് ഒന്നിന് കേണമംഗലം ഭഗവതി ക്ഷേത്ര പരിസരത്ത് ഫൈനൽ റൗണ്ട് മത്സരം നടക്കും.

No comments