കല്യോട്ട് രക്തസാക്ഷി ദിനം: ജവഹർ ബാൽമഞ്ച് ജില്ലാ കമ്മിറ്റിയുടെ പെരിയ നൊമ്പരം നൃത്ത ശിൽപം നീലേശ്വരത്ത് നിന്ന് പര്യടനം തുടങ്ങി കല്യോട്ട് സമാപിച്ചു
ധീര രക്തസാക്ഷികളായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും 6 ാമത് രക്തസാക്ഷിത്വ ദിനചാരണത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അക്രമരാഷ്ട്രീയത്തിനെതിരെ തയ്യാറാക്കിയ നൃത്ത ശില്പം പെരിയ നൊമ്പരം നീലേശ്വരത്ത് നിന്ന് ആരംഭിച്ചു. ജവഹർ ബാൽ മഞ്ചിന്റെ മുൻ ഉദുമ മണ്ഡലം ചെയർമാൻ കൂടിയായിരുന്ന ശരത്ത് ലാലും കൃപേഷും കുട്ടികളുടെ കലാ കായിക സർഗ്ഗാത്മക കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നതിൽ മുന്നിൽ നിന്ന വ്യക്തികളായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടെയും ഓർമ്മ പുതുക്കി കൊണ്ട് നൃത്തശിലിപവുമായി മുന്നോട്ട് വരികയായിരുന്നു ജവഹർ ബാൽ മഞ്ച്. നൃത്ത ശില്പത്തിന്റെ പര്യടന ഉദ്ഘാടനം നീലേശ്വരത്ത് മുൻ ഡി. സി. സി പ്രസിഡന്റും കെ. പി. സി. സി നിർവാഹകസമിതി അംഗവുമായ ഹക്കിം കുന്നിൽ നിർവഹിച്ചു. ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഷിബിൻ ഉപ്പിലിക്കൈ അധ്യക്ഷത വഹിച്ചു.ശരത് ലാൽ കൃപേഷ് കേസിൽ പങ്കിലെന്ന് പറഞ്ഞ സി. പി എം. പ്രതികളെ സംരക്ഷിക്കാനായി ഫണ്ട് ശേഖരണം നടത്തുന്നത് കുറ്റം ഏറ്റ് പറഞ്ഞതിന് ശേഷമാകണമെന്ന് അദ്ദേഹം പറഞ്ഞു.നീലേശ്വരത്ത് നിന്ന് ആരംഭിച്ച യാത്ര കാഞ്ഞങ്ങാട് മൂലക്കണ്ടം,പെരിയ എന്നിവിടങ്ങളിൽ പര്യടനം നടത്തി 6:30 മണിക്ക് കല്ല്യോട്ട് സമാപിച്ചു. കല്ല്യോട്ട് വച്ച് നടക്കുന്ന സമാപനം യു. ഡി. എഫ് കൺവീനർ എ. ഗോവിന്ദൻ നായർ നിർവഹിച്ചു. ജവഹർ ബാൽ മഞ്ച് കല്ല്യോട്ട് യൂണിറ്റിലെ കുട്ടികളെ അണിനിരത്തി കൊണ്ട് ജവഹർ ബാൽ മഞ്ച് അജാനൂർ മണ്ഡലം ചെയർമാൻ ശ്രീരേഷ് രത്നാകരനാണ് നൃത്തശില്പം അണിയിച്ചൊരുക്കിയത്.വിവിധ സ്ഥലങ്ങളിലായി നൂറോളം പ്രവർത്തകർ പരിപാടിയെ സ്വീകരിച്ചു.കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠൻ, എം അസിനാർ,യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കാർത്തികേയൻ പെരിയ മുഖ്യാതിഥിയായി സംസാരിച്ചു. സംസ്ഥാന കോർഡിനേറ്റർ നിഷാന്ത് വി.വി, കുട്ടിക്കൂട്ടം ജില്ല പ്രസിഡന്റ് മയൂഖ,ജനറൽ സെക്രട്ടറി അഭിജിത്ത്,സാനിയ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട് മോഹനൻ,ജില്ല കോർഡിനേറ്റർമാരായ രജിത രാജൻ, ശ്രീനി,സുധീഷ് പാണൂർ,അനൂപ് ഓർച്ച, ബിജു കൊട്രച്ചാൽ, പ്രദീപ് പള്ളക്കാട്, സുധീഷ് പാണൂർ, സീമ നീലേശ്വരം,ശ്യാം മുങ്ങത്ത്, ജതീഷ് കായക്കുളം, മെെനോരിററി കോൺഗ്രസ് ജില്ല ചെയർമാൻ സിജോ അമ്പാട്ട്, നീലേശ്വരം നഗരസഭ കൗൺസിലർ ഷജിർ,പത്മാവതി ഇ. എൻ, കെ. വി. ശശിധരൻ,അഡ്വ.കെ.വി രാജേന്ദ്രൻ,എം കുഞ്ഞികൃഷ്ണൻ, കെപി മോഹനൻ, ഭരതൻ,പി.രാമചന്ദ്രൻ,ഗീത റാവു, പി. വി. തമ്പാൻ, എ. സി വിദ്യാദരൻ എന്നിവർ സംസാരിച്ചു.
No comments