ആശ്വാസം പകർന്ന് ബങ്കളം ബദരിയ യൂത്ത് വിങ്ങിന്റെ മെഡിക്കൽ ക്യാമ്പ്
നീലേശ്വരം ബങ്കളം ബദരിയ ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മ ബദരിയ യൂത്ത് വിങ്ങും കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലും ചേർന്ന സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നിരവധി പേർക്ക് ആശ്വാസമായി.
സൗജന്യ പ്രഷർ, ഷുഗർ ടെസ്റ്റ്, ഡോക്ടറുടെ സേവനം, നേത്രപരിശോധന തുടങ്ങി വിവിധ പരിശോധനകളും ഡോക്ടറുടെ നിർദേശപ്രകാരം സൗജന്യമായി മരുന്ന് വിതരണവും നടത്തി. വിവിധ പ്രായങ്ങളിലുള്ള നിരവധി പേർ ക്യാമ്പിൽ എത്തി. ബദരിയ ജുമാമസ്ജിദ് ഖത്തീബ് ഇർഷാദ് ഫൈസി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് താജുദ്ദീൻ ബങ്കളം അധ്യക്ഷത വഹിച്ചു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ മുഖ്യാതിഥിയായി. മുഹമ്മദ് റാഷിദ് സഖാഫി ഹിമമി ബങ്കളം മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് അബ്ദുൽഖാദർ ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി കണ്ടത്തിൽ, എ ജി ഫൈസൽ, സൈദ് റഹ്‌മാൻ, വായനശാല പ്രസിഡന്റ് തങ്കരാജൻ, ആസ്റ്റർ മിംസ് ക്യാമ്പ് കോ- ഓർഡിനേറ്റർ മനു വയനാട്, സുഹൈൽ, ശമ്മാസ് എന്നിവർ സംസാരിച്ചു.
.................................
No comments