Breaking News

നീലേശ്വരം പൊതുജന വായനശാലയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും വിദ്വാൻ കെ. കെ. നായരുടെ ജീവചരിത്രം പ്രകാശനവും നടത്തി

നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും വിദ്വാൻ കെ. കെ. നായരുടെ ജീവചരിത്രം പ്രകാശനവും രാജ് മോഹനൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു .ചടങ്ങിൽ വായനശാലയുടെ പ്രസിഡണ്ട് കെ .സി. മാനവർമ്മരാജ അധ്യക്ഷത വഹിച്ചു.വത്സല കെ.നായർ പുസ്തകം എറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടൻ മുഖ്യ അതിഥിയായി.നാലപ്പാടം പത്മനാഭൻ പുസ്തക പരിചയം നടത്തി .ചടങ്ങിൽ ഗ്രന്ഥകർത്താവ് എം കുഞ്ഞമ്പു പൊതുവാളിനെ ആദരിച്ചു .വാർഡ് കൗൺസിലർ പി. ബിന്ദു, കെ.കെ.നായരുടെ സഹധർമ്മിണി യു.പി വിമല, രാധിക, എം.കുഞ്ഞമ്പു പൊതുവാൾ, എം.മധുസൂദനൻ ,ടി.വേണു ഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു.

No comments