പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടം: അനുഷ്ഠാനപ്പെരുമയിൽ കലശപാത്രം കൊണ്ടുവരൽ നാളെ
പെരുങ്കളിയാട്ടത്തിന്റെ അവസാന സുദിനത്തിൽ അരങ്ങിലെത്തുന്ന കേണമംഗലത്തമ്മയ്ക്ക് കലശം എഴുന്നള്ളിക്കുന്നതിനായുള്ള കലശപാത്രം കൊണ്ടുവരൽ നാളെ നടക്കും.
ഉച്ചയ്ക്ക് മന്ദംപുറത്ത് കാവിലെ വലിയപൂജയ്ക്ക് ശേഷം വടക്കെകളരിയിൽ നിന്നും പള്ളിക്കര ശ്രീ പാലരെ കീഴ് ക്ഷേത്രത്തിലെ വാല്യക്കാരും കേണമംഗലം കഴകത്തിലെ വാല്യക്കാരും കലശപാത്രം വാദ്യമേളങ്ങുടെ അകമ്പടിയോടെ എഴുന്നള്ളിച്ച് പാലരെ കീഴിൽ പ്രത്യേകം സജ്ജമാക്കുന്ന തറയിൽ സൂക്ഷിക്കും.
9 ന് രാവിലെ വടക്കെ കളരിയിലെ വാല്യക്കാരും കേണമംഗലം കലശക്കാരുമായ നെടുങ്കൈ തറവാട്ടിലെ അംഗങ്ങളും ചേർന്ന് കലശപാത്രം അലങ്കരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുകയും കേണമംഗലത്ത് ഭഗവതിക്കൊപ്പം ക്ഷേത്രം വലംവെക്കുകയും ചെയ്യും.

No comments