കാസർഗോഡ് ജില്ലാ പോലീസ് മേധാവി നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മടിക്കൈ നാന്തൻ കുഴി നഗർ സന്ദർശിച്ചു
കാസർഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീമതി ശിൽപ്പ ഡി ഐ.പി എസ് നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മടിക്കൈ നാന്തൻ കുഴി നഗർ സന്ദർശിച്ചു പരാതികൾ സ്വീകരിച്ചു.നാന്തൻ കുഴി കമ്മ്യൂണിറ്റി ഹാളിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീതയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ശിൽപ്പ ഡി ഐ.പി എസ് സന്ദർശന പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി . പ്രകാശൻ വാർഡ് മെമ്പർ പി സത്യ നാന്തൻ കുഴി നെടുംതുടിപ്പ് നഗറുകളിലെ മുതിർന്ന പൗരന്മാരായ കെ ദാമോദരൻ കെ ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. എസ് എം എസ് ഡി വൈ എസ് പി പ്രേംസദൻ കെ പരിപാടികൾ വിശദീകരിച്ചു. ഡിവൈ എസ് പി കാഞ്ഞങ്ങാട് ബാബു പെരിങ്ങേത്ത് സ്വാഗതവും നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് നന്ദിയും പറഞ്ഞു. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. ലഭിച്ച തൊണ്ണൂറിലധികം പരാതികൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി പരിഹാരമുണ്ടാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. നീലേശ്വരം സബ് ഇൻസ്പെക്ടർമാരായ എം.വി വിഷ്ണുപ്രസാദ്, പ്രദീപ് കെ വി , എസ് എം എസ് സബ് ഇൻസ്പെക്ടർ സി.വി പ്രേമൻ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. പരാതി നൽകാനെത്തിയവർ ഉൾപ്പെടെയുള്ളവരുടെ വൻ ജനപങ്കാളിത്തം പരിപാടി ശ്രദ്ധേയമാക്കി.
No comments