Breaking News

മടിക്കൈയിൽവന്യജീവി നായയെ കടിച്ചുകൊന്നു. പുലിയെന്ന് സംശയം

കുറച്ചു ദിവസങ്ങളുടെ ഇടവേളക്ക് ശേഷം മടിക്കൈയിൽ ഇന്നലെ രാവിലെ പുലി ഇറങ്ങിയതായി സംശയം.
നായ്ക്കുട്ടിയെ പുലി കടിച്ചു കൊന്നു.
 മടിക്കൈ മാടം മടത്തിൽ രാഘവൻ്റെ
വീട്ടിന് സമീപത്തെകിണറ്റിന്റെ അടുത്ത് അക്രമിച്ചു പരിക്കേൽപ്പിച്ച നിലയിൽ 
നായയുടെ ജഡം കണ്ടത്. പുലർച്ചെ റബ്ബർ ടാപ്പിങ്ങിന് ഇറങ്ങുന്നതിനിടെയാണ് രാഘവൻ കിണറ്റിന് സമീപം പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. ബഹളം വെച്ചപ്പോൾ നായയെ ഉപേക്ഷിച്ചു ഓടിപ്പോയി. വിവരമറിഞ്ഞ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ ബാബുവിൻ്റെ നേതൃത്വത്തിൽ ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 
ബീറ്റ് ഫോറസ്റ്റ് ഓഫീസർ വീണ, ഡി എഫ് മാരായ മീര, വഭിത്ത്, റെസ്ക്യൂ ഗാർഡ് അജേഷ് എന്നിവരും ഉണ്ടായിരുന്നു. സ്ഥലത്ത് ആവശ്യമെങ്കിൽ ക്യാമറസ്ഥാപിക്കുമെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. ക്ഷേത്ര പരിസരത്ത് പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയെങ്കിലും പുലി സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.

No comments