നീലേശ്വരം അങ്കക്കളരി പാടാർക്കുളങ്ങര ഭഗവതി ക്ഷേത്ര പുനപ്രതിഷ ബ്രഹ്മകലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വനിതാ പൂരക്കളി അരങ്ങേറി .
നീലേശ്വരം അങ്കക്കളരി പാടാർക്കുളങ്ങര ഭഗവതി ക്ഷേത്ര പുനപ്രതിഷ ബ്രഹ്മകലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വനിതാ പൂരക്കളി അരങ്ങേറി.കാര്യങ്കോട് റെഡ്സ്റ്റാർ ക്ലബ്ബ് വനിതാ വേദിയുടെ നേതൃത്വത്തിലാണ് പൂരക്കളി അരങ്ങേറിയത് 6 വയസ് മുതൽ 60 വയസ് വരെയുള്ള കലാകാരികളാണ് പൂരക്കളി അവതരിപ്പിച്ചത്. സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് കീഴിൽ നീലേശ്വരം നഗരസഭയുടെ സഹകരണത്തോടെ വൈശാഖ് വെള്ളൂരാണ് ഇവ പരന നൽകിയത്. 2024 മെയ് ഒന്നിനാണ് ഇവർ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തിന് ശേഷമുള്ള എട്ടാമത്തെ പരിപാടിയാണ് അങ്കക്കളരിയിൽ നടന്നത്.
No comments