നീലേശ്വരം അങ്കക്കളരി പാടാർകുളങ്ങര ഭഗവതിക്ഷേത്ര പുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ടമഹോത്സവത്തിന് കലവറ നിറച്ചു.
നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്ര പുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ടമഹോത്സവത്തിന് കലവറ നിറച്ചു. തെക്കൻ ബങ്കളം, രാങ്കണ്ടം, പഴനെല്ലി, പട്ടേന, ചൂട്ടുവവം പ്രാദേശീക സമിതികളുടെ നേതൃത്ത്വത്തിൽ തെക്കൻ ബങ്കളം രക്തേശ്വരി ക്ഷേത്ര പരിസരത്തുനിന്നും വാദൃ മേളങ്ങളും, മുത്തുകുടകളുമായി നൂറുകണക്കിനാളുകൾ ഫലധാനൃ സുകൃത വിഭവങ്ങളുമായി ക്ഷേത്രത്തിലെത്തി.ഫെബ്രുവരി 3മുതൽ 16 വരെയാണ് കലശ കളിയാട്ടമഹോത്സവം. സ്മരണിക പ്രകാശനം നടന്നു. ക്ഷേത്രം തത്ന്രി ബ്രഹ്മശ്രീ കക്കാട്ട് നാരായണ പട്ടേരി അവർകൾ സ്മരണിക പ്രകാശന കർമ്മം നിർവ്വഹിച്ചു. വൈകീട്ട് ആചാരൃ വരവേൽപ്പ് ഉണ്ടായി. രാത്രി ഗാനലയം കരോക്കേ ഗാനമേളയും നൃത്ത സന്ധ്യയും അരങ്ങേറി.വയോജന സംഗമംമലബാർ ദേവസ്വം ബോർഡ് ചെയർമാൻ കെ സുരേന്ദ്രൻ ഉൽഘടനം ചെയ്തു.രാത്രി പ്രാദേശിക കലാപരിപാടികൾ അരങ്ങേറി
No comments