നീലേശ്വരത്ത് കരിമീൻ കൂട് തകർന്ന നിലയിൽ: വിളവെടുപ്പ് പാകമായ 1500 വളർത്തുമീനുകളെ കാണാതായി
നീലേശ്വരത്ത് കരിമീൻ കൂട് തകർന്ന നിലയിൽ: വിളവെടുപ്പ് പാകമായ 1500 വളർത്തുമീനുകളെ കാണാതായി
നീലേശ്വരം | പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി തൂക്കുപാലത്തിന് സമീപം പുഴയിൽ നിർമിച്ച മീൻകൂടും വലയും നശിപ്പിച്ച നിലയിൽ.
ഇവിടെ സി മോഹനന്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന കരിമീൻകൃഷിയാണ് നശിപ്പിക്കപ്പെട്ടത്. ഒരു വർഷം പ്രായമുള്ളതും വിളവെടുക്കാൻ പാകമായതുമായ ആയിരത്തിയഞ്ഞൂറോളം കരിമീനുകൾ ഇവിടെ നിന്ന് കാണാതായിട്ടുണ്ട്. ഇതു സംബന്ധിച്ച് വിവരം ലഭിക്കുന്നവർ 9497987222, 9497970165 എന്നീ നമ്പറുകളിൽ വിവരം നൽകണമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു.
No comments