ബജറ്റ് വിദ്യാഭ്യാസ മേഖലയെ വഞ്ചിച്ചു: കെ പി എസ് ടി എ ജില്ലാ കമ്മിറ്റി താലൂക്ക് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
സംസ്ഥാന ബജറ്റ് വിദ്യാഭ്യാസ മേഖലയെയും അധ്യാപകരെയും സർക്കാർ ജീവനക്കാരെയും വഞ്ചിച്ചതായി കെ പി എസ് ടി എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ഇതിൽ പ്രതിഷേധിച്ച് കാസർകോട് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. കാസർകോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം രാജീവൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് കെ വി വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ടി ബെന്നി, ട്രഷറർ ജോമി ടി ജോസ്, പ്രശാന്ത് കാനത്തൂർ, അലോഷ്യസ് ജോർജ്, യൂസഫ് കൊട്യാടി, അശോകൻ കോടോത്ത്, സ്വപ്‌ന ജോർജ്, പി ജലജാക്ഷി, കെ വി ജനാർദനൻ, കെ ഗോപാലകൃഷ്ണൻ, വിമൽ അടിയോടി, കെ സന്ധ്യ, കെ സുഗതൻ, രജനി കെ ജോസഫ്, ആർ വി പ്രേമാനന്ദൻ, എ രാധാകൃഷ്ണൻ, എ ഡയദേവൻ, ബിനോ ജോസഫ്, പി രതീശൻ, പി ഷൈമ, മീനാകുമാരി, സൽമാൻ ജാഷിം, ഷിനോ ജോർജ്, ഹരീഷ് പേറയിൽ, ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
No comments