Breaking News

അവകാശ സംരക്ഷണ സമരം: ആശാ വർക്കർമാർക്ക് ഐക്യദാർഡ്യം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി

സെക്രട്ടേറിയറ്റിന് മുമ്പിൽ അവകാശ സംരക്ഷണ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ടും, ആശാ വർക്കർമാരുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ച് കൊണ്ടും നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം പട്ടണത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. എറുവാട്ട് മോഹനൻ, മടിയൻ ഉണ്ണികൃഷ്ണൻ, പി. രാമചന്ദ്രൻ, ഇ ഷജീർ , സി. വിദ്യാധരൻ , കെ.സലു , രവീന്ദ്രൻ കൊക്കോട്ട്, ദിനേശൻ കരിങ്ങാട്ട്, കെ.വി. ശശികുമാർ, എം. ഭരതൻ, പി. രമേശൻ നായർ, പി. അരവിന്ദാക്ഷൻ, കെ. കുഞ്ഞികൃഷ്ണൻ , കെ. കെ. കൃഷ്ണൻ, എം.ബാലചന്ദ്രൻ ,കെ. ഭാസ്ക്കരൻ, പി.രതീഷ്, പി.യു. കുഞ്ഞികൃഷ്ണൻ നായർ, കെ.പി..വിനോദ്, കെ. രാജീവൻ, കെ. പി. ശശി, ഉണ്ണി വേങ്ങര, അനൂപ് ഓർച്ച, സി.കെ. രോഹിത് തുടങ്ങിയവർ നേതൃത്വം നൽകി.

No comments