നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടം: ഒരുക്കങ്ങൾ പൂർത്തിയായി👇
ഒന്നര പതിറ്റാണ്ടിന് ശേഷം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മൂന്നാം പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.മാർച്ച് 4 മുതൽ 9 വരെയാണ് പെരുംങ്കളിയാട്ടം നടക്കുക.കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ വരച്ചുവെക്കൽ ഫെബ്രുവരി 27ന് വ്യാഴാഴ്ച രാവിലെ നടക്കും.മാർച്ച് ഒന്നിന് മന്ദംപുറത്തുകാവിലെ വടക്കേ കളരിയിൽ നിന്നും കലശ പാത്രം കൊണ്ടുവരും. രണ്ടിന് കലവറനിറക്കലും വൈകിട്ട് അഞ്ചുമണിക്ക് വനിത കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ വിളക്ക് പൂജയും. മാർച്ച് 3 ന് കരുവാച്ചേരി പതിക്കാൽ ചാമുണ്ഡേശ്വരി ക്ഷേത്ര പരിസരത്തിൽ നിന്നും കഴകപ്പായയും കൊണ്ടുവരും.മാർച്ച് നാലിന് രാവിലെ 9 മണിക്ക് പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കമാകും.
എല്ലാ ദിവസവും രാത്രി പുലിയൂർ കണ്ണൻ, രക്തചാമുണ്ഡി, ചെറളത്ത് ഭഗവതി, പുല്ലൂർ കാളി, പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി കോലങ്ങൾ കെട്ടിയാടും.
ആദ്യദിവസം തൂവക്കാരൻ ദൈവവും, നാഗരാജാവും നാഗകന്യകയും അരങ്ങിൽ
എത്തും.അഞ്ചാം കളിയാട്ടമായ എട്ടിന് വൈകിട്ട് മൂന്നുമണിക്ക് കേമംഗലം ഭഗവതി മംഗലം കുഞ്ഞുങ്ങളോട്കൂടി എഴുന്നള്ളും.സമാപന ദിവസമായ മാർച്ച് 9ന് രാവിലെ 10 30 നും 10 .50 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കേണമംഗലം ഭഗവതിയുടെ തിരുമുടിഉയരുന്നതോടെ പെരുംങ്കളിയാട്ടത്തിന് സമാപനമാകും.
എല്ലാ ദിവസവും വൈകിട്ട് മൂന്നുമണിക്കും രാത്രി 9 മണിക്കും കേണമംഗലം ഭഗവതിയുടെ ഉച്ചത്തോറ്റവും അന്ത്യത്തോറ്റവും
തുടർന്ന് വിവിധ തെയ്യക്കോലങ്ങളും,സന്ധ്യാ വേല, കുളിച്ചു തോറ്റം, അന്തിത്തോറ്റം, വെള്ളാട്ടം, എന്നിവയുമുണ്ടാകും.
കളിയാട്ടത്തിന്റെ ഭാഗമായി നാളെ (ചൊവ്വ) വൈകിട്ട് ആറുമണിക്ക് സാംസ്കാരിക സായാഹ്നം മുൻ എംഎൽഎ കെ പി സതീഷ് ചന്ദ്രൻ്റെ അധ്യക്ഷതയിൽ മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും.ജില്ലാ ജഡ്ജ് ടി മധുസൂദനൻ മുഖ്യാതിഥിയാകും. രാജമോഹൻ നീലേശ്വരം സാംസ്കാരിക പ്രഭാഷണം നടത്തും. തുടർന്ന് സംസ്ഥാന ജില്ലാ സ്കൂൾ കലോത്സവ വിജയികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഫെബ്രുവരി 26ന് വൈകിട്ട് ആറുമണിക്ക് തുളു നാടൻ പെരുമ രവീന്ദ്രൻ കൊടക്കാടിന്റെ അധ്യക്ഷതയിൽ സ്പെഷ്യൽ അഡീഷണൽ സെഷൻസ് ജഡ്ജ് സി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഡോ. ആർ സി കരിപ്പത്ത് സംസ്കാരിക പ്രഭാഷണം നടത്തും. തുടർന്ന് കലാക്ഷേത്ര സീതാ ശശിധരനും സംഘവും അവതരിപ്പിക്കുന്ന നൃത്ത തരംഗിണിയും പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും .ഫെബ്രുവരി 27ന് ആഘോഷകമ്മിറ്റി ട്രഷറർ പി ഗോപീകൃഷ്ണന്റെ അധ്യക്ഷതയിൽ സാംസ്കാരിക സായാഹ്നം എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും 'ചടങ്ങിൽ ജില്ലാ ജഡ്ജി കെ ശ്രീകുമാർ മുഖ്യാതിഥിയും മുൻ എംഎൽഎ ടിവി രാജേഷ് വിശിഷ്ടാതിഥിയുമാകും.തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.
28ന് വൈകിട്ട് ആറുമണിക്ക് തുളുനാടൻ പെരുമ സാംസ്കാരിക സായാഹ്നം ബാലഗോപാലന്റെ അധ്യക്ഷതയിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും കാസർകോട് ചിന്ന പ്രഭാഷണം നടത്തും. തുടർന്ന് രംഗ ചിന്നാരി കാസർകോട് അവതരിപ്പിക്കുന്ന യക്ഷഗാനവും ശ്രീദുർഗ കളരിസംഘം രാമന്തളി അവതരിപ്പിക്കുന്ന കളരിപ്പയറ്റും ഉണ്ടാകും.മാർച്ച് ഒന്നിന് വൈകിട്ട് മൂന്ന് മണിക്ക് വനിതാ സെമിനാർ വനിതാ സബ് കമ്മറ്റി ചെയർപേഴ്സൺ മീനാക്ഷി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത ഉപഹാര സമർപ്പണം നടത്തും. വൈകിട്ട് ആറുമണിക്ക് സാംസ്കാരിക സംഗമം കേരള കേന്ദ്ര സർവകലാശാല രജിസ്ട്രാർ എം. മുരളീധരൻ നമ്പ്യാരുടെ അധ്യക്ഷതയിൽ പബ്ലിക് റിലേഷൻ കമ്മിറ്റി കൺവീനർ അഡ്വ കെ. പി. അശോക് കുമാർ ആമുഖഭാഷണം നടത്തുന്നു ഹൈക്കോടതി ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് ചലച്ചിത്ര പിന്നണിഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ അവതാരകനായ ഗീതം സംഗീതം ഗ്രാൻഡ്ഫിനാലെ.മാർച്ച് രണ്ടിന് വൈകിട്ട് ആറുമണിക്ക് സാംസ്കാരികസംഗമം സംഘാടകസമിതി ചീഫ് കോർഡിനേറ്റർ പി രമേഷ് കുമാറിന്റെ അധ്യക്ഷതയിൽ മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും.ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ജഡ്ജ് കെ.വി രാധാകൃഷ്ണൻ സാംസ്കാരിക പ്രഭാഷണം നടത്തും. കുടുംബശ്രീ മിഷൻ കേരള സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ മുഖ്യാതിഥിയാകും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.വി ബാലകൃഷ്ണൻ മാസ്റ്റർ വിശിഷ്ടാതിഥിയാകും. രാത്രി 8 മണിക്ക് ഉമേഷ് നീലേശ്വരം നയിക്കുന്ന നാദം ഓർക്കസ്ട്രയുടെ ഓൾഡ് ഈസ് ഗോൾഡ് ഗാനമേള. മാർച്ച് മൂന്നിന് വൈകിട്ട് മൂന്ന് മണിക്ക് പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുമായി മുഖാമുഖം പഴയിടം രുചിയിടം കമ്മിറ്റി ചെയർമാൻ കെ എം ദാമോദരന്റെ അധ്യക്ഷതയിൽ നടക്കും. തുടർന്ന് രാത്രി എട്ടുമണിക്ക് സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമി നയിക്കുന്ന ലക്ഷ്മി നടനം .മാർച്ച് നാലിന് വൈകിട്ട് അഞ്ചുമണിക്ക് സുവനീർ പ്രകാശനം സുവനീർകമ്മിറ്റി ചെയർമാൻ വി കുഞ്ഞിക്കണ്ണന്റെ അധ്യക്ഷതയിൽ സാഹിത്യകാരൻ സുറാബിൽ നിന്നും പെരുംങ്കളിയാട്ട സുവനീർ കമ്മറ്റി ജനറൽ കൺവീനർ പ്രൊഫ. എ മോഹനൻ ഏറ്റുവാങ്ങി നിർവ്വഹിക്കും. ഡോ വത്സൻ പിലിക്കോട് സുവനീർ പരിചയപ്പെടുത്തും. വൈകിട്ട് ആറുമണിക്ക് സാംസ്കാരിക സായാഹ്നം മുൻ എംപി പി കരുണാകരന്റെ അധ്യക്ഷതയിൽ രാജമോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും.ഡോ. അംബികാസുതൻ മാങ്ങാട് സാംസ്കാരിക പ്രഭാഷണം നടത്തും.കണ്ണൂർ അഡിഷണൽ എസ്പി കെ വി വേണുഗോപാലൻ മുഖ്യാതിഥിയാകും. മാർച്ച് അഞ്ചിനു വൈകുന്നേരം അഞ്ചുമണിക്ക് സൗഹൃദ സമ്മേളനം ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറുമണിക്ക് നാടും നാട്ടുപെരുമയും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ അധ്യക്ഷതയിൽ ശുചിത്വമിഷൻ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് ഉദ്ഘാടനം ചെയ്യും.ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടുമണിക്ക് അമൃത സുരേഷ് അഭിരാമി സുരേഷ് നയിക്കുന്ന അമൃതംഗമയ മ്യൂസിക് ഫെസ്റ്റ്. മാർച്ച് ആറിന് സാംസ്കാരിക സായാഹ്നം പി വി തുളസി രാജിൻ്റെ അധ്യക്ഷതയിൽ പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ദേവസ്വം വകുപ്പ് സെക്രട്ടറിയും സഹകരണവകുപ്പ് രജിസ്ട്രാറുമായ ഡോ. സി. സജിത്ത് ബാബു എന്നിവർ മുഖ്യാതിഥിയാവും തലശ്ശേരി രൂപത ബിഷപ്പ് എമിറേറ്റ്സ് ജോർജ് ഞരളക്കാട്ട് വിശിഷ്ടാതിഥിയാകും. തിരുവനന്തപുരം മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ സാംസ്കാരിക പ്രഭാഷണം നടത്തും. രാത്രി 8 മണിക്കൂർ നൃത്തവിരുന്നും ഡാൻസ് ഫെസ്‌റ്റും. മാർച്ച് ഏഴിന് വൈകിട്ട് ആറുമണിക്ക് സാംസ്കാരിക സായാഹ്നം ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് പി കുഞ്ഞികൃഷ്ണൻ്റെ അധ്യക്ഷതയിൽ കേരള മനുഷ്യാവകാശ കമ്മീഷൻ മെമ്പർ കെ ബൈജുനാഥ് ഉദ്ഘാടനം ചെയ്യും. ഡോ. മണികണ്ഠൻ മേലത്ത്, പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് ഡയറക്ടർ പി മനോജ് കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. തുടർന്ന് കൈകൊട്ടിക്കളി മത്സരം. മാർച്ച് എട്ടിന് വൈകുന്നേരം ആറുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ അധ്യക്ഷനാകും. മുൻ എം പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ കെ.ജീവൻ ബാബു നാഷണൽ ഹെൽത്ത് മിഷൻ പത്രം വിതരണം ചെയ്യും. ഗീതം സംഗീതം ഗ്രാൻഡ്ഫിനാലെ യിലെ വിജയികൾക്ക് ജില്ലാ കലക്ടർ കെ.ഇമ്പശേഖർ സമ്മാനങ്ങൾ വിതരണം ചെയ്യും. മെഗാ തിരുവാതിര പരിശീലകർക്കുള്ള അനുമോദനപത്രം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ,കൊല്ലം ജില്ലാ കലക്ടർ എൻ ദേവീദാസ്.എന്നിവർ അനുമോദനപത്രം നൽകും. രാത്രി എട്ടുമണിക്ക് കേരള സ്റ്റേറ്റ് ഫിലിം സെക്സ് അവാർഡ് സുനിൽകുമാർ കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനമേള.പരിപാടികൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ.കെ പി ജയരാജൻ,ജനറൽ കൺവീനർ പി രമേശൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ്പി കുഞ്ഞി കൃഷ്ണൻ, ചീഫ് കോർഡിനേറ്റർ പി രമേഷ് കുമാർ, ട്രഷറർ പി ഗോപികൃഷ്ണൻ, മീഡിയ കമ്മിറ്റി ചെയർമാൻ സേതു ബങ്കളം, കൺവീനർ ബാലൻ കക്കാണത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ ,കൺവീനർ കെ രഘു,കലവറ കമ്മിറ്റി ചെയർമാൻ പി രാഘവൻ,പന്തൽ കമ്മിറ്റി ചെയർമാൻ എ വി കൃഷ്ണൻ,പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻമാരായ സജീവൻ മടിവയൽ സജീവൻ വെങ്ങാട്ട് എന്നിവർ സംബന്ധിച്ചു.
No comments