നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടം: സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്, ഔഷധസസ്യപ്രദർശനം, വിഷ ചികിത്സ ബോധവൽക്കരണ എക്സ്പോ എന്നിവ സംഘടിപ്പിച്ചു
നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ മുന്നോടിയായിസൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്, ഔഷധസസ്യപ്രദർശനം, വിഷ ചികിത്സ ബോധവൽക്കരണ എക്സ്പോ എന്നിവ സംഘടിപ്പിച്ചു. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. വി എസ്. സോണിയ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി പി ലത ഔഷധ സസ്യപ്രദർശനത്തിന്റെയും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ അരിഞ്ചിറ വിഷ ചികിത്സ ബോധവൽക്കരണ എക്സ്പോയുടെയും ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. നഗരസഭ കൗൺസിലർ ടി സുഭാഷ്, ഡോ.ജോഷി ജോർജ്, ഡോ.ജി കെ സീമ, ഡോ. പ്രസീത മോൾ, സംഘാടക സമിതി ചെയർമാൻ പ്രൊഫ.കെ പി ജയരാജൻ, ചീഫ് കോഡിനേറ്റർ പി രമേഷ് കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ,സജീവൻ വെങ്ങാട്ട് ,പി സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു പറശ്ശിനിക്കടവ് എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ്, പറക്കളായി ആയുർവേദ മെഡിക്കൽ കോളേജ്, നിലേശ്വരം ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
No comments