രാങ്കണ്ടം അംഗനവാടി ടീച്ചര്‍ക്ക് നാടിന്‍റെ സ്നേഹാദരം
നീലേശ്വരം നഗരസഭയിലെ 7-ാം വാര്‍ഡിലെ രാങ്കണ്ടം അംഗനവാടിയില്‍ 23 വര്‍ഷം സേവനമനുഷ്ഠിച്ച് സൂപ്പര്‍വൈസറായി പ്രമോഷന്‍ ലഭിച്ച് പോകുന്ന ജയന്തി ടീച്ചര്‍ക്ക് നാടൊന്നാകെയുള്ള ഊഷ്മളമായ യാത്രയയപ്പും അനുമോദനവും നല്‍കി. യോഗത്തില്‍ വെല്‍ഫെയര്‍ കമ്മിറ്റി മെമ്പറും പൊതു പ്രവര്‍ത്തകനുമായ ടി.വി.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. രാധാകൃഷ്ണന്‍ കണ്‍മണി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി സ്നേഹോപഹാരം നല്‍കി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ ടീച്ചറെ പൊന്നാടയണിയിച്ച് ആശംസകള്‍ നേര്‍ന്നു. കുട്ടികളുടെ സ്നേഹ ഉപഹാരം സുലോചന ടീച്ചര്‍ നല്‍കി. രാങ്കണ്ടം കുടുംബക്ഷേമ ഉപകേന്ദ്രം സൂപ്പര്‍വൈസര്‍ സരസ്വതി, അഭിത ടീച്ചര്‍, ഗംഗാധരന്‍, രശ്മി.ടി.വി എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സനല്‍.പി.വി നന്ദി പറഞ്ഞു.
No comments