Breaking News

നീലേശ്വരം ചിന്മയ മിഷൻ ഭഗവദ്ഗീത ജ്ഞാനയജ്ഞം: യുവ സംഗമം നടത്തി

നീലേശ്വരം തളിയിൽ ക്ഷേത്ര സമീപം പാലസ് ഗ്രൗണ്ടിൽ നടന്നു വരുന്ന ചിന്മയമിഷൻ ഭഗവദ്‌ഗീത ജ്ഞാനയജ്ഞത്തിന്റെ ഭാഗമായി യുവ സംഗമം നടത്തി.കാസർകോട് ചിന്മയമിഷനിലെ ബ്രഹ്മചാരി ദിശ ചൈതന്യ യുവജനങ്ങളുമായി സംവദിച്ചു. നൂറോളം പേർ പങ്കെടുത്തു. സ്വാമിനി സംഹിതാനന്ദയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ജ്ഞാനയജ്ഞം ഇന്ന് വൈകിട്ട് സമാപിക്കും. 5.30 മുതൽ 7 മണി വരെയാണ് ഭഗവദ്ഗീത പ്രഭാഷണം.

No comments