Breaking News

നീലേശ്വരം മരക്കാപ്പ് കടപ്പുറത്തെ റിസോർട്ടിൽ കളഞ്ഞു പോയ സ്വർണാഭരണം ജീവനക്കാരി തിരിച്ചു നൽകി

നീലേശ്വരം മരക്കാപ്പ് കടപ്പുറത്തെ സ്വകാര്യ റിസോർട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയയാളുടെ സ്വർണാഭരണം കളഞ്ഞു പോയി.
പ്രീമിയർ ഹോളിഡേയ്സ് റിസോർട്ടിലാണ് മാല കളഞ്ഞു പോയത്. മാല ലഭിച്ച റിസോർട്ട് ജീവനക്കാരി പുഷ്പ റിസോർട്ട് മാനേജരും ജീവകാരുണ്യ പ്രവർത്തകനുമായ കെ വി സായിദാസിന്റെ സഹായത്തോടെ ആളെ കണ്ടെത്തി സ്വർണം തിരിച്ചു നൽകി. പൊതു പ്രവർത്തകൻ ഇ കെ കെ പടന്നക്കാട് സ്വർണം ഏറ്റുവാങ്ങി. റിസോർട്ട് ജീവനക്കാരൻ സൂരജും സംബന്ധിച്ചു.

No comments