Breaking News

നീലേശ്വരം ജി എൽ പി സ്കൂളിൽ നഗരസഭാ പരിധിയിലെ സ്കൂളുകളിലെ വിദ്യാർഥികൾക്കായി ശുചിത്വ ബോധവത്ക്കരണ മാജിക് ഷോ നടത്തി.

നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വച്ഛ് സർവേക്ഷൻ, മാലിന്യമുക്തം നവകേരളം എന്നീ ക്യാമ്പെയിനുകളുടെ ഭാഗമായി നീലേശ്വരം ജി എൽ പി സ്കൂളിൽ നഗരസഭാ പരിധിയിലെ സ്കൂളുകളിലെ വിദ്യാർഥികൾക്കായി ശുചിത്വ ബോധവത്ക്കരണ മാജിക് ഷോ നടത്തി.നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവിയുടെ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നളിനി.പി സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അദ്ധ്യക്ഷ വി.ഗൗരി, കൗൺസിലർ ബിന്ദു പി, ക്ലീൻ സിറ്റി മാനേജർ പ്രകാശൻ എ കെ, സബ് ഇൻസ്പെക്ടർ അരുൺ എന്നിവർ സംസാരിച്ചു. എച്ച് ഐ മൊയ്ദു.പി , ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രഞ്ജിത് ,ഹെൽത്ത് വിഭാഗം ജീവനക്കാർ ,ശുചിത്വ മിഷൻ വൈ പി മഞ്ജിമ,പി ടി എ പ്രസിഡന്റ് രതീഷ് പി കെ , മദർ പി ടി എ പ്രസിഡന്റ് ലേഖ ജയേഷ് എന്നിവർ പങ്കെടുത്തു. മജീഷ്യൻ സുരേഷ് നാരായണൻ മാജിക് അവതരിപ്പിച്ചു . ജി എൽ പി സ്കൂൾ പേരോലിൽ നടന്ന ശുചിത്വ ബോധവത്ക്കരണ മാജിക് ഷോ ശുചിത്വ മിഷൻ ഓഫീസർ രഞ്ജിത്ത്,എ യു പി എസ് ചാത്തമത്ത് സ്കൂളിൽ വാർഡ് കൗൺസിലർ എ ബാലകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു.എച്ച് എം ടി വി പ്രേമബിന്ദു ,മദർ പി ടി എ പ്രസിഡന്റ് ലിജിന ബിജു (എ യു പി സ്കൂൾ ചാത്തമത്ത് ),എച്ച് എം സരിത (ജി എൽ പി എസ് പേരോൽ)എന്നിവർ സംസാരിച്ചു.

No comments