നീലേശ്വരം പള്ളിക്കര ശ്രീകേണമംഗലം കഴകം പെരുംകളിയാട്ടത്തിന്റെ പെരുമ കൊട്ടിയറിയിക്കുക പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ എത്തുന്നു
നീലേശ്വരം പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രം മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുംകളിയാട്ടത്തിന്റെ മുന്നോടിയായി പെരുംകളിയാട്ടത്തിന്റെ പെരുമ കൊട്ടിയറിയിക്കുക എന്ന ഒരു വ്യത്യസ്തമായ ചടങ്ങ് നടക്കുകയാണ്. ലോകപ്രശസ്ത വാദ്യ കലാകാരനും കേരള സംഗീത നാടക അക്കാദമി ചെയർമാനുമായ വാദ്യ കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും മക്കളായ ശ്രീകാന്തും ശ്രീരാജുമടക്കം അറുപതിൽപരം പ്രശസ്ത വാദ്യകലാകാരൻമാരും ചേർന്ന് പാണ്ടിമേളം ഇലഞ്ഞിത്തറമേളമായി അവതരിപ്പിച്ചു കൊണ്ടാണ് നാദവിസ്മയം തീർക്കുന്നത്. ഫെബ്രുവരി 21ന് വൈകിട്ട് 6 മണിക്ക് ക്ഷേത്രരംഗമണ്ഡപ ഓഡിറ്റോറിയത്തിൽ വെച്ചാണ് പെരുംകിളിയാട്ട ത്തിന്റെ പെരുമ്പറ കൊട്ടിയറിയിക്കുക എന്ന അപൂർവവും വ്യത്യസ്തവുമായ ഈ ചടങ്ങ് അരങ്ങേറുന്നത്.
No comments