നീലേശ്വരം ചായ്യോത്ത് കണിയാടാ തായത്തറയക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം ഫെബ്രുവരി 20 മുതൽ
നീലേശ്വരം ചായ്യോത്ത് കണിയാടാ തായത്തറയക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രത്തിൽ പത്തു വർഷത്തിനു ശേഷമുള്ള കളിയാട്ട മഹോത്സവം ഫെബ്രുവരി 20 മുതൽ 23 വരെ വിവിധ പരിപാടികളോടെ നടക്കും.20 രാവിലെ 10 മണിക്ക് ചായ്യോത്ത് ശ്രീ പെരിങ്ങാര ദുർഗാ ഭഗവതി ക്ഷേത്രത്തിൽ നിന്നും,കണ്ണൻ കുന്ന് ഭഗവതി ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷ യാത്ര പുറപ്പെടും. വൈകിട്ട് 5 മണിക്ക് പൂരക്കളി. 6:30ന് സംസ്കാരിക സമ്മേളനം വി കെ സുരേഷ് ബാബു, കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ബുക്ക്ലെറ്റ് താഴെത്തറ, ശ്രുതി ഗീതം ഓഡിയോയുടേയും പ്രകാശനം പഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി നിർവ്വഹിക്കും. തുടർന്ന് ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ് 21ന് രാവിലെ കിണാവൂർ മോലോം ക്ഷേത്രം കിണാവൂർ കിരാതേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ദീപവും തിരിയും കൊണ്ടുവരും. വൈകീട്ട് 7 മണിക്ക് തിടങ്ങൽ.തുടർന്ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും തോറ്റവും, 9 മണിക്ക് ചെറളത്ത് ഭഗവതിയുടെ തോറ്റവും എഴുന്നള്ളത്തും 9.30ന് വിൽകലാമേള തുടർന്ന് തൂവക്കാളി ദൈവത്തിൻെറ പുറപ്പാട്.22ന് രാവിലെ 9 മണി മുതൽ പൂമാരുതൻ, ചാമുണ്ഡേശ്വരി, പാടാർക്കുളങ്ങര ഭഗവതി വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട് 12 മണി മുതൽ അന്നദാനം. ഉച്ചയ്ക്ക് ശേഷം ചെറളത്ത് ഭഗവതിയുടെ തിരുമുടി ഉയരും .രാത്രി 7 30 മുതൽ വിവിധ തെയ്യങ്ങളുടെ
തോറ്റവും വെള്ളാട്ടവും.രാത്രി 9 മണിക്ക് ഫോക്ക് നൈറ്റ്.സമാപന ദിവസമായ ഫെബ്രുവരി 23 രാവിലെ 9 മണി മുതൽ പൂമാരുതൻ ദൈവത്തിൻെറ പുറപ്പാട് 10 മണി മുതൽ ചാമുണ്ഡേശ്വരി, പാടാർകുളങ്ങര ഭഗവതി, വിഷ്ണു മൂർത്തി തെയ്യങ്ങളുടെ പുറപ്പാട് 12 മണി മുതൽ അന്നദാനം. ഉച്ചക്ക് ശേഷം ചെറളത്ത് ഭഗവതിയുടെ തിരുമുടി ഉയരലും എഴുന്നള്ളത്തോടും കൂടി ഉത്സവം സമാപിക്കും.
No comments