Breaking News

നിലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ചു വളണ്ടിയേഴ്സിനുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

നിലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ചു വളണ്ടിയേഴ്സിനുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അഡീഷണൽ എസ്പി, പി ബാലകൃഷ്ണൻ നായർ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പ്രൊ.കെ പി ജയരാജൻ അധ്യക്ഷം വഹിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ മഹേന്ദ്രൻ പി കെ ശൈലജ കെ എന്നിവർ വളണ്ടിയേഴ്സിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ കൗൺസിലർമാരായ പി കുഞ്ഞിരാമൻ, കെ നാരായണൻ, സംഘാടക സമിതി ഭാരവാഹികളായ ബാലൻ കക്കാണത്ത്
 കെ രഘു, , കെ ഉണ്ണി നായർ, ശശി വെങ്ങാട്ട്, സി വിദ്യാധരൻ എന്നിവർ സംസാരിച്ചു. വളണ്ടിയർ കമ്മിറ്റി ചെയർമാൻ പി കെ രതീഷ് സ്വാഗതവും മനോജ് പി നന്ദിയും പറഞ്ഞു സ്ത്രീകളും പുരുഷന്മാരും അടക്കം 300 ൽപരം ആളുകൾ ക്ലാസിൽ പങ്കെടുത്തു. യോഗാനന്തരം അഡിഷണൽ എസ്പി ക്ഷേത്ര പരിസരങ്ങൾ സന്ദർശിക്കുകയും പെരും കളിയാട്ട സജ്ജീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു.

No comments