Breaking News

കണിയാട ശ്രീ താഴത്തറയ്ക്കാൽ ശ്രീ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി.

കണിയാട ശ്രീ താഴത്തറയ്ക്കാൽ ശ്രീ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി. കളിയാട്ടത്തിന് തുടക്കംകുറിച്ച് ചായ്യോത്ത് പെരിങ്ങാര ദുർഗ ഭഗവതി ക്ഷേത്രത്തിൽ നിന്നും കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു. തുടർന്ന് നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര പൂരക്കളി സംഘവും മോനാച്ച ഭഗവതി ക്ഷേത്ര പൂരക്കളി സംഘവും അവതരിപ്പിച്ച പൂരക്കളി അരങ്ങേറി. വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം നടക്കും. വി. കെ സുരേഷ് ബാബു പ്രഭാഷണം നടത്തും. തുടർന്ന് ക്ഷേത്രം മാതൃസമിതി 
 അവതരിപ്പിക്കുന്ന മെഗാ ഫ്യൂഷൻ ഡാൻസ് 'റിഥം 2025' അരങ്ങേറും. 21ന് രാവിലെ 11 മണി മുതൽ കിണാവൂർ മോലോം ക്ഷേത്രം, കിരാതേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ദീപവും തിരിയും കൊണ്ടുവരും. വൈകിട്ട് ന് 7 തിടങ്ങൽ, രാത്രി 9.30 ന് സെൻട്രൽ ആർട്സ് തായിനേരി അവതരിപ്പിക്കുന്ന വിഷ്വൽ ഡ്രാമാറ്റിക് വിൽക്കലാമേള എന്നിവ അരങ്ങേറും.
22ന് 12 മണി മുതൽ അന്നദാനം നടക്കും. മൂന്നുമണിക്ക് ചെറളത്ത് ഭഗവതിയുടെ തിരുമുടി ഉയരും. രാത്രി 9 മണിക്ക് 
മ്യൂസിക് വിൻഡ് ഫോക് നൈറ്റ് അരങ്ങേറും.സമാപനദിവസമായ 23ന് 12 മണി മുതൽ അന്നദാനം നടക്കും. ഉച്ചയ്ക്ക് ചെറളത്ത് ഭഗവതിയുടെ തിരുമുടി ഉയരലും എഴുന്നള്ളത്തും നടക്കും. കളിയാട്ട ദിവസങ്ങളിൽ തൂവക്കാളി, പൂമാരുതൻ, ചാമുണ്ഡേശ്വരി, പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, ചെറളത്ത് ഭഗവതി എന്നീ തെയ്യങ്ങളുടെ പുറപ്പാട് നടക്കും.

No comments