Breaking News

ചായ്യോത്ത് എൻ ജി സ്മാരക കലാവേദി രാജൻ മാനൂരിയുടെ രണ്ടാം ചരമ വാർഷിക ദിനാചാരണം നടത്തി

ചായ്യോത്ത് എൻ ജി സ്മാരക കലാവേദിയുടെ മുൻ സെക്രട്ടറിയും അറിയപ്പെടുന്ന സംഗീത പ്രതിഭയും നാടക പ്രവർത്തകനുമായിരുന്ന രാജൻ മാനൂരിയുടെ രണ്ടാം ചരമ വാർഷിക ദിനാചാരണം എൻ ജി സ്മാരക കലാവേദിയിൽ നടന്നു. എം കെ ഗോപകുമാർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. രാജൻ മാനൂരിയുടെ മക്കൾക്കുള്ള കലാവേദിയുടെ വിദ്യാഭ്യാസ ധന സഹായ വിതരണവും കലാവേദിയുടെ വനിതാവേദിയുടെ നാടക പ്രവർത്തകർക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും ഉള്ള അനുമോദനവും വാർഡ് മെമ്പർ പി ധന്യ നിർവഹിച്ചു.. വിജിനേഷ്, വാസുദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
കെ സനീഷ് സ്വാഗതവും ഷിബിൻ നന്ദിയും പറഞ്ഞു. തുടർന്ന് രാജൻ മാഷിന്റെ ശിഷ്യരുടെ കരോക്കെ ഗാനമേളയും അരങ്ങേറി.

No comments