Breaking News

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് ഹോസ്ദുർഗ്ഗ് താലൂക്ക് സമ്മേളനം ഹോസ്ദുർഗ്ഗ് ടാക്സ് ഫാറം ഹാളിൽ നടന്നു.

ടാക്സ് പ്രാക്ടീഷണേഴ്സിന്റെ സംഘടനയായ അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് ഹോസ്ദുർഗ്ഗ് താലൂക്ക് സമ്മേളനം ഹോസ്ദുർഗ്ഗ് ടാക്സ് ഫാറം ഹാളിൽ നടന്നു. സമ്മേളനം അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശ്യാം പ്രസാദ് പുറവങ്കര ഉദ്ഘാടനം ചെയ്തു. "അനിശ്ചിതത്വം മാത്രം നിലനിൽക്കുന്ന ഇന്നത്തെ അവസ്ഥയിൽ "സഹ വർത്തിത്വമില്ലെങ്കിൽ സർവ്വനാശം" എന്ന മഹദ് വചനം അന്വർത്ഥമാണെന്നും നമ്മുടെ മാതൃകാപരമായ പ്രവർത്തനം കൊണ്ടും ലാളിത്യം കൊണ്ടും നമ്മെ ആശ്രയിക്കുന്ന ജനവിഭാഗങ്ങൾക്ക് അർഹിക്കുന്ന സേവനം നൽകിയും അർഹിക്കുന്ന നിയമപരമായ ആനുകൂല്യങ്ങൾ നേടിക്കൊടുക്കാൻ അക്ഷീണം പ്രവർത്തിക്കണം- ഉദ്ഘാടന പ്രസംഗത്തിൽ ശ്യാമപ്രസാദ് ഉദ്ഘോഷിച്ചു. 

സ്ഥാനം ഒഴിയുന്ന താലൂക്ക് പ്രസിഡണ്ട് ശിവാനന്ദൻ കെ കെ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനോജ് കുമാർ, സുരേഷ് ബാബു കെ വി, യതീഷ് പ്രഭു, സുനിൽ കുമാർ ടി ഡി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. മുൻ നോർത്ത് സോൺ പ്രസിഡന്റ് സുരേഷ് ബാബു കെ വി പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി മിറാഷ് കക്കാടൻ സ്വാഗതവും, ആശിഷ് നന്ദിയും പറഞ്ഞു. 
വരുന്ന 2 വര്ഷങ്ങളിലേക്ക് താലൂക്ക് പ്രസിഡന്റ് ആയി ശ്രീമതി വത്സലയെയും സെക്രട്ടറി ആയി ശ്രീ മിറാഷ് കക്കാടനെയും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ ഈ മാസം 25 നു നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ വച്ച് അധികാരമേൽക്കും.

No comments