Breaking News

നീലേശ്വരം പുതുക്കൈ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തിൽ നാലുനാൾ നീണ്ടുനിൽക്കുന്ന പെരുംങ്കളിയാട്ട മഹോത്സവത്തിന് തുടക്കമായി.

രണ്ടു ഭഗവതിമാർ ഒരേ സമയം തിരുമുടി നിവർത്തുന്ന നീലേശ്വരം പുതുക്കൈ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തിൽ നാലുനാൾ നീണ്ടുനിൽക്കുന്ന പെരുംങ്കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 7മണിക്ക് നടതുറന്ന് അരങ്ങിൽ അടിയന്തിരവും ഓലകുടവെക്കലും പീഠം ഏറ്റു വാങ്ങലും നടന്നു. തുടർന്ന് പുതുക്കൈ സദാശിവക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളിച്ചു. ഉച്ചയോടെ കളിയാട്ടത്തിന് തുടക്കമായി. വൈകിട്ട് 3 മണി മുതൽ മൂന്നു മണി മുതൽ മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റവും അരങ്ങിലടിയന്തരവും നെയ്യാട്ടവും നടന്നു. തുടർന്ന് പുലിയൂർ കണ്ണൻ ദൈവത്തിൻറെ വെള്ളാട്ടം മുച്ചിലോട്ട് ഭഗവതിയുടെ അന്തിതോറ്റവും വിഷ്ണുമൂർത്തിയുടെ തോറ്റവും നടന്നു.
പെരുംങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം കാഞ്ഞങ്ങാട് എംഎൽഎ ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ പുരാവസ്തുരാ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, മുൻ നഗരസഭ ചെയർമാൻ വി വി രമേശൻ, നഗരസഭാ കൗൺസിൽമാരായ പള്ളിക്കൈ രാധാകൃഷ്ണൻ, എം അശ്വതി, സാമൂഹ്യപ്രവർത്തകരായ അഡ്വ. കെ രാജ്മോഹൻ, സാഗർ ചാത്തമത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ആഘോഷ കമ്മിറ്റി കൺവീനർ ദിലീപ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. നാളെ രാവിലെ വിവിധ തെയ്യങ്ങളുടെ പുറപ്പാടും വൈകിട്ട് മൂന്നുമണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റവും അരങ്ങിലടിയന്തരവും തുടർന്നു വിവിധ തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടവും തെയ്യങ്ങളുടെ പുറപ്പാടും ഉണ്ടാകും. വൈകിട്ട് 5 30 നടക്കുന്ന സാംസ്കാരിക സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ അധ്യക്ഷതയിൽ രാജമോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യാതിഥിയാകും. തുടർന്ന് വിവിധ കലാപരിപാടികൾ

No comments