Breaking News

നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ പാർക്കിംഗ് സമുച്ചയം ഒരുങ്ങുന്നു

നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് വിശാലമായ പാർക്കിംഗ് സമുച്ചയം ഒരുങ്ങുന്നു. ഒരേസമയം 50 കാറുകൾ നിർത്തിയിടാൻ സൗകര്യപ്പെടും വിധം അര ഏക്കറോളം വിസ്തൃതിയിലാണ് പാർക്കിംഗ് സൗകര്യം ഒരുക്കുന്നത്. കൊന്നക്കാട് വെള്ളരിക്കുണ്ട്, ഭീമനടി ചിറ്റാരിക്കാൽ, പരപ്പ എടത്തോട്, കാലിച്ചാനടുക്കം, കിനാനൂർ കരിന്തളം, കയ്യൂർ ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ, മടിക്കൈ തുടങ്ങി നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ മലയോര ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ഇത്. കഴിഞ്ഞ വർഷം പാലക്കാട്‌ ഡിവിഷണൽ മാനേജർ അരുൺ കുമാർ ചതുർവേദി സ്റ്റേഷൻ സന്ദർശിച്ചപ്പോൾ നീലേശ്വരം റെയിൽവേ ഡെവലപ്പ്മെന്റ് കളക്റ്റീവ് ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഒരു വർഷത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് അന്ന് അദ്ദേഹം അറിയിച്ചിരുന്നു. അതാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.പാർക്കിംഗ് സമുച്ചയം തുറന്നു കൊടുക്കുന്നതിന് മുന്നോടിയായുള്ള നടപടികൾ പാലക്കാട് ഡിവിഷന് കീഴിലുള്ള കമേഴ്സ്യൽ വിഭാഗം ആരംഭിച്ചു.................

No comments