പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: ബ്രഹ്മകുമാരീസ് സഹസ്ര ജ്യോതിർലിംഗ ദർശനവും ആത്മീയ പ്രദർശിനിയും തുടങ്ങി
പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ട നഗരിയിൽ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം നീലേശ്വരം സെന്റർ സംഘടിപ്പിക്കുന്ന സഹസ്ര ജ്യോതിർലിംഗ ദർശനവും ആത്മീയ ചിത്ര പ്രദർശിനിയും തുടങ്ങി. ശിവപരമാത്മാവിന്റെ പ്രതീകമായ ശിവ ജ്യോതിര്‍ലിംഗത്തെ ഒരേസമയം ആയിരങ്ങളായി ദര്‍ശനം ചെയ്യാനുള്ള അവസരമാണ് പെരുങ്കളിയാട്ട നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. തീര്‍ത്തും സൗജന്യവും സുഖപ്രദവുമായ ധ്യാനമാര്‍ഗമായ രാജയോഗ രീതികള്‍ പരിചയപ്പെടുത്തുന്ന രാജയോഗ ചിത്ര പ്രദര്‍ശിനിയും ഇതോടനുബന്ധിച്ച് ഉണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും പെരുങ്കളിയാട്ട സംഘാടക സമിതിയുടെ വളന്റിയര്‍ കമ്മിറ്റി കണ്‍വീനറുമായ എം.വി. അനില്‍കുമാര്‍ പ്രദർശനം ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരീസ് കാഞ്ഞങ്ങാട് സെന്റര്‍ ഇന്‍ ചാര്‍ജ് ബ്രഹ്മകുമാരി ആശ അധ്യക്ഷത വഹിച്ചു. പെരുനൂളിയാട്ടം ആഘോഷ കമ്മിറ്റി ചെയർമാൻ പാട്ടത്തിൽ നാരായണൻ മാസ്റ്റർ, കൺവീനർ ദിലീപ് കൃഷ്ണൻ, ഡോ.വി.ഗംഗാധരൻ, ഡോ. രസ്ന, ക്ഷേത്രം മാതൃ സമിതി പുതുക്കൈ ഏറിയ സെക്രട്ടറി സരസ്വതി, ലക്ഷ്മി അമ്മ, രാധ, സ്നേഹ, രമണി, ജാനകി, വിജയ നിർമല, പുഷ്പവല്ലി, ഡോ.ലജന, നിമിഷ എന്നിവർ സംസാരിച്ചു. പി. പി.ജിതി കൃഷ്ണ സ്വാഗതം പറഞ്ഞു. നീലേശ്വരം സെന്റര്‍ ഇന്‍ ചാര്‍ജ് ബ്രഹ്മകുമാരി സുമയുടെ നേതൃത്വത്തിലാണ് ദര്‍ശന, പ്രദര്‍ശന പരിപാടികള്‍. ജാതി മത ഭേദമില്ലാതെ ഏവര്‍ക്കും ജ്യോതിര്‍ലിംഗ ദര്‍ശനം നടത്താമെന്നും പ്രവേശനം സൗജന്യമാണെന്നും സംഘാടകര്‍ അറിയിച്ചു. പെരുങ്കളിയാട്ട സമാപന ദിവസമായ ഫെബ്രുവരി 11 വരെ പ്രദര്‍ശനം നീണ്ടു നില്‍ക്കും. രാവിലെ 7 മുതല്‍ രാത്രി 8 മണി വരെയാണ് പ്രദര്‍ശനം.
No comments