Breaking News

ഒരുമ റെസിഡസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുമോദന യോഗം സംഘടിപ്പിച്ചു.

ഒരുമ റെസിഡസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുമോദന യോഗം സംഘടിപ്പിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് ഡബ്ല്യൂ വിൽ നിന്നും എട്ടാം റാങ്ക് നേടിയ കുമാരി അക്ഷയ ശ്രീധരൻ , ലോകസഭാ തിരഞ്ഞെടുപ്പിൽ മാതൃക പരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചതിന് ജില്ലാ പോലിസ് മേധാവിയുടെ പ്രശംസ പത്രം ലഭിച്ച ഹോം ഗാർഡ് പി കെ ജയൻ എന്നിവരെ അനുമോദിച്ചു. ചടങ്ങിൽ പ്രസിഡൻ്റ് കെ വി ദാമോദരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് കുമാർ സ്വാഗതം പറഞ്ഞു. റിട്ടയേഡ് സി ആർ പി എഫ് സബ് ഇൻസ്പെക്ടർ രാമചന്ദ്രൻ ഉപഹാരം നൽകി.

No comments