Breaking News

അനധികൃത ടാക്‌സി, റെന്റ്‌ എ കാര്‍: കാസര്‍കോട്‌ ആര്‍ ടി ഒ ഓഫീസ്‌ മാര്‍ച്ച്‌ ഫെബ്രു. 11 ന്‌

നിരന്തരം പരാതി നല്‍കിയിട്ടും അനധികൃതമായി ഓടുന്ന ടാക്‌സി, റെന്റ്‌ എ കാറുകൾക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കേരള ടാക്‌സി ഡ്രൈവേഴ്‌സ്‌ ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി ആര്‍ ടി ഒ ഓഫീസ്‌ മാര്‍ച്ച്‌ നടത്തും.
കാസര്‍കോട്‌ ആര്‍ ടി ഒ ഓഫീസിലേക്ക്‌ ഫെബ്രുവരി 11 നാണ്‌ മാര്‍ച്ച്‌. രാവിലെ പ്രതിഷേധ പ്രകടനവും ഉപരോധ സമരവും നടത്തുകയാണെന്ന്‌ സെക്രട്ടറി വിനീഷ്‌ തൃക്കരിപ്പൂര്‍ അറിയിച്ചു.

No comments