Breaking News

കോളംകുളത്ത് വൻതിപിടിത്തം രണ്ട് ഇക്കാറോളം കൃഷിയിടം കത്തി നശിച്ചു

കോളംകുളത്ത് വൻതിപിടിത്തം രണ്ട് ഇക്കാറോളം കൃഷിയിടം കത്തി നശിച്ചു.  ഇന്ന് രാവിലെ 11മണിയോടെ കോളംകുളം കള്ള് ഷാപ്പിന് സമിപം വൻ തീപിടിത്തം ഉണ്ടായി. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും വന്നു ഒരു ഫയർ ഫോഴ്‌സ് യൂണിറ്റും കിണഞ്ഞു ശ്രമിചാണ് തീ കെടുത്തിയത് കോളംകുളത്തെ സി കെ തമ്പാന്റെ രണ്ട് എക്കറോളം തെങ്ങും കമുങ്ങും ആണ് കത്തി നശിച്ചത്. കിനാനൂർ കരിന്തളം കയ്യൂർ ചീമേനി, കോടോം വെളുർ പഞ്ചായത്തിലും എക്കറുകണക്കിന് വരണ്ട പാറ പ്രാദേശങ്ങൾ ഉണ്ടായതിനാൽ തീ പിടുത്ത സാധ്യതയും കൂടുതൽ ആണ്. ഫെബ്രുവരി ആകുമ്പോൾ തന്നെ ഒട്ടനവധി തി പിടിത്തങ്ങളാണ് ഉണ്ടായത്. ഇതിനെല്ലാം പരിഹാരം എന്ന നിലയിൽ ബിരികുളത്ത് അനുവദിച്ച ഫയർ ഫോഴ്‌സ് ഓഫിസ് കടലാസിൽ ഒതുങ്ങി. എത്രയും വേഗം ഇതിന്റെ തുടർപ്രവർത്തങ്ങൾ നടത്തണം എന്ന ആവിശ്യം ശക്തമാവുകയാണ്. തി പിടിത്തം അറിയിച്ച ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് ഫയർ യൂണിറ്റ് എത്തുന്നത്. ഒന്നിലധികം അപകടങ്ങൾ ഒന്നിച്ചു ഉണ്ടാകുന്നതും ദൂരെ കുടുതലും ആണ് കാരണം എന്ന് ഉദ്യോഗസ്ഥരും പറഞ്ഞു.

No comments