Breaking News

പെരുങ്കളിയാട്ടം നടക്കുന്ന നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ ഇന്ന് സ്മൃതിസംഗമം ചേരും.

മാർച്ച് 4 മുതൽ 9 വരെ പെരുങ്കളിയാട്ടം നടക്കുന്ന നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ ഇന്ന് 4 മണിക്ക്സ്മൃ തിസംഗമം ചേരും.1990 ലെ ആദ്യ പെരുങ്കളിയാട്ട സാരഥികളുടെ സ്മരണാർത്ഥം വൈകിട്ട് നാല് മണിക്ക് കഴകം പരിസരത്തെ വേദിയിലാണ് സംഗമം. സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ. രാത്രി 7 മണിക്ക് ഞെരളത്ത് ഹരിഗോവിന്ദൻ ഹരിഗോവിന്ദഗീതം സോപാനസംഗീതം അവതരിപ്പിക്കും.

No comments