Breaking News

ഹൊസ്ദുർഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലി സമാപനം ഇന്ന് : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ ഇന്ന് സമാപിക്കും.
കോടതി പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷനാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി സോവനീർ പ്രകാശനം ചെയ്യും. എം എൽ എമാരായ എം രാജഗോപാലൻ, സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, കാഞ്ഞങ്ങാട് നഗരസഭ ചെയർപഴ്‌സൻ കെ വി സുജാത, ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ് പണിത്തർ തുടങ്ങിയവർ സംബന്ധിക്കും. ഇതോടനുബന്ധിച്ച് ബാർ കൗൺസിലിന്റെ സഹകരണത്തോടെ സെമിനാറും നടത്തും. ജസ്റ്റിസ് എൻ കെ ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ബാർ കൗൺസിൽ കേരള വൈസ് ചെയർമാൻ അഡ്വ എം ഷറഫുദ്ദീൻ അധ്യക്ഷത വഹിക്കും.
ഭാരതീയ ന്യായസംഹിത 2023 എന്ന വിഷയത്തിൽ ജസ്റ്റിസ് അബ്രഹാം മാത്യു പ്രഭാഷണം നടത്തും. ഹൊസ്ദുർഗ് ബാറിൽ 50 വർഷത്തെ അഭിഭാഷകവൃത്തി പൂർത്തിയാക്കിയ യു ബി മുഹമ്മദ്, സി കെ ശ്രീധരൻ, എം സി ജോസ്, പി അപ്പുക്കുട്ടൻ, മാത്യൂസ് തെരുവപ്പുഴ, എ വി ജയചന്ദ്രൻ എന്നിവരെ ആദരിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഇ ചന്ദ്രശേഖരൻ എം എൽ എ, വർക്കിങ് ചെയർമാൻ അഡ്വ എം സി ജോസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ കെ സി ശശീന്ദ്രൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ പി അപ്പുക്കുട്ടൻ, കൺവീനർ അഡ്വ പി നാരായണൻ, വളണ്ടിയർ കമ്മിറ്റി ചെയർപഴ്‌സൻ അഡ്വ രമാദേവി, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ ജോസ് സെബാസ്റ്റിയൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ പി കെ സതീശൻ എന്നിവർ കാഞ്ഞങ്ങാട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

No comments