നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വീട്ടുമുറ്റത്ത് പുസ്തക ചർച്ച നടത്തി.
നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാലയുടെ ആഭിമുഖ്യത്തിൽ വീട്ടുമുറ്റത്ത് പുസ്തക ചർച്ച നടത്തി. വിദ്യാപോഷിണി വായനശാല താലൂക്ക് കൗൺസിൽ മെമ്പർ പി വി സിദ്ധാർത്ഥൻ മാസ്റ്ററുടെ വീട്ടിൽവച്ചാണ് പുസ്തക ചർച്ച നടത്തിയത്. പുസ്തക ചർച്ചയിൽ ഏകദേശം 70 ഓളം ആളുകൾ പങ്കെടുത്തു.എംടി യുടെ ശിലാ ലിഖിതം എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചർച്ച നടത്തിയത്. ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തിയത് പ്രസിദ്ധ എഴുത്തുകാരനും വാഗ്മിയുമായ അസീസ് കല്ലൂരാവിയാണ്. രാമചന്ദ്രൻ ,പുരുഷോത്തമൻ മാസ്റ്റർ ,ബാലൻ , രവീന്ദ്രൻ മാസ്റ്റർ , നാരായണൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു . വായനശാല പ്രസിഡണ്ട് സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സിദ്ധാർത്ഥൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി ഇ വി കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
No comments