നീലേശ്വരം കോട്ടപ്പുറത്ത് ബിയർപാർലർ: തീരുമാനം പിൻവലിക്കണമെന്ന് മുസ്ലിം ലീഗ്, അല്ലെങ്കിൽ സമരം
വീടുകളും ആരാധനാലയങ്ങളും സ്‌കൂൾ, മദ്രസകൾ എന്നിവയും അടുത്തടുത്തുള്ള കോട്ടപ്പുറം പ്രദേശത്ത് ബിയർപാർലർ തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെനമ്മന് കോട്ടപ്പുറം ശാഖ മുസ്ലിംലീഗ് കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം മുഴുവൻ സംഘടനകളുമായി കൈകോർത്ത് സമരം തുടങ്ങുമെന്നും മുന്നറിയിപ്പ് നൽകി. റമസാനിൽ വിപുലമായ രീതിയിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ഇ എം കുട്ടി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. എൻ പി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, കെ പി കമാൽ, കുഞ്ഞൂട്ടി ഹാജി പടന്ന, പുഴക്കര റഹീം, പി ഇസ്മായിൽ, കെ പി ഷാഫി, ശാഹുൽ ഹമീദ്, പി പി സി മുഹമ്മദ്, പെരുമ്പ മുഹമ്മദ് എന്നിവർ സംസാരിച്ചു.
No comments