നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ സൗജന്യ മോര് വെള്ളം വിതരണം തുടങ്ങി
വേനൽച്ചൂടിൽ ദാഹിച്ചു വലഞ്ഞവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റിന്റെ സൗജന്യ മോര് വെള്ളം വിതരണം.
തുടർച്ചയായ നാലാം വർഷമാണ് ഏകോപന സമിതി ദാഹജലം നൽകുന്നത്. നീലേശ്വരം നഗരസഭാ ടൗൺ വാർഡ് കൗൺസിലർ ഇ ഷജീർ പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളത്തിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ വി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ വിനോദ് കുമാർ സ്വാഗതവും ട്രഷറർ എം മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. ദിവസവും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2.30 മണി വരെ നീലേശ്വരം വ്യാപാരഭവന് മുന്നിലാണ് മോര് വെള്ളം വിതരണം ചെയ്യുക.
No comments