ഹൊസ്ദുർഗ് കോടതിയുടെ ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളിൽ ശ്രദ്ധേയ സാന്നിദ്ധ്യമായത് വനിതാ അഭിഭാഷകർ.
ഹൊസ്ദുർഗ് കോടതിയുടെ ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളിൽ ശ്രദ്ധേയ സാന്നിദ്ധ്യമായത് വനിതാ അഭിഭാഷകർ. വിവിധങ്ങളായ പരിപാടികളുടെ സംഘാടനത്തിലും വിജയകരമായ നടത്തിപ്പിലും ഹൊസ്ദുർഗ് ബാറിലെ വനിതാ അഭിഭാഷകർ നേതൃത്വപരമായ പങ്കാണ് വഹിച്ചത്. അഡ്വക്കറ്റുമാരായ ശ്രീജ അത്തയിൽ, സിന്ധു പി., ബിന്ദു, വാണിശ്രീ, നസീമ, ബീന രത്‌നാകരൻ , ടിറ്റിമോൾ, സീമ, സ്മിത, സൗഭാഗ്യ, അജിതകുമാരി, ചാന്ദ്നി, രജിത, നീന, ഫാത്തിമത്ത് റഹിയാന, നിഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments