അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ എസ് ജയകൃഷ്ണൻ നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു
അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ എസ് ജയകൃഷ്ണൻ നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു.
റെയിൽവേ സ്റ്റേഷനിൽ നിലവിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. പുതുതായി 11 ബോഗി നീളത്തിൽ മേൽക്കൂര പണിയുമെന്നും ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകളുടെ പണി ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദ നായക്, കമേഴ്സ്യൽ ക്ലാർക്ക് രാജീവ് നാരായണൻ, നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ് - എൻ ആർ ഡി സി പ്രസിഡന്റ് കെ എം ഗോപാലകൃഷ്ണൻ, സെക്രട്ടറി എൻ സദാശിവൻ, എം ബാലകൃഷ്ണൻ, പി ടി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘത്തെ സ്വീകരിച്ചു.
No comments