Breaking News

ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു എളേരി ഏരിയാ കമ്മിറ്റി അനുമോദനം സംഘടിപ്പിച്ചു

 ഇക്കഴിഞ്ഞ ഭിന്നശേഷി സംസ്ഥാന ഒളിമ്പിക്സ് കായിക മേളയിൽ 200 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും
400 മീറ്ററിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ എളേരി ചെന്നടുക്കത്തെ പ്രിയ മോഹനന് ജനറൽ വർക്കേഴ്സ് യുനിയൻ സി ഐ ടി യു എളേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു
ജനറൽ വർക്കേഴ്സ് യൂനിയൻ സി ഐ ടിയു ജില്ലാ വൈസ് പ്രസിഡണ്ട് ഒ.വി രവീന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു
എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ബിജു കെ.ജി, അനിത എസ്, പുഷ്പ വിവി ,എന്നിവർ സംസാരിച്ചു.
പി വി തമ്പാൻ സ്വാഗതം പറഞ്ഞു.

No comments