Breaking News

മടിക്കൈയിലെ പുലി ഭീതി: പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണം: എ ഐ വൈ എഫ്

മടിക്കൈ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലി ഇറങ്ങിയത് നാട്ടുകാരെയും കർഷകരെയും ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. ഒരു മാസം കഴിഞ്ഞിട്ടും പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ് മടിക്കൈ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം വകുപ്പ് റേഞ്ച് ഓഫീസിലേക്ക് നൈറ്റ്‌ മാർച്ച് നടത്തി. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുക, ക്യാമറ സ്ഥാപിക്കുക, ജനങ്ങളുടെ ആശങ്ക അകറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ടായിരുന്നു മാർച്ച്. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത്‌ മാർച്ച് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി രാകേഷ് കെ അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി എൻ. ബാലകൃഷ്ണൻ, എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രകാശൻ പള്ളിക്കപ്പിൽ, മണ്ഡലം സെക്രട്ടറി വിഷ്ണു. ജി, സിപിഐ അമ്പലത്തുകര ലോക്കൽ സെക്രട്ടറി സി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.മേഖല പ്രസിഡന്റ് രഞ്ജിത്ത് എരിക്കുളം സ്വാഗതം പറഞ്ഞു

No comments