Breaking News

നീലേശ്വരം കേണമംഗലം ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ദേശീയ ചരിത്ര സെമിനാർ സംഘടിപ്പിച്ചു.

നീലേശ്വരം കേണമംഗലം ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് പൗരാണികമായ കരിന്തളം കളരിയ്ക്ക് സമീപമുള്ള അമ്മാറമ്മ ഓഡിറ്റോറിയത്തിൽ ദേശീയ ചരിത്ര സെമിനാർ സംഘടിപ്പിച്ചു. കേണമംഗലം കഴകം, കരിന്തളം കളരി എന്നിവയുടെ ആഭിമുഖ്യത്തിൽ കരിന്തളം ഗവൺമെൻ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം, മാടായി കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്ര വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് ദേശീയ സെമിനാർ സംഘടിപ്പിച്ചത്. കരിന്തളം കളരി പ്രസിഡണ്ട് അഡ്വ.കെ.കെ. രാജഗോപാൽ അധ്യക്ഷനായി. വിശിഷ്ടാതിഥികളും പ്രബന്ധ അവതാരകരും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാനും കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷാ കൺട്രോളറു മായ പ്രൊഫ.കെ.പി.ജയരാജൻ ആമുഖപ്രഭാഷണം നടത്തി മുൻ ഐ.ജി. കെ.വി.മധുസൂദനൻ ഉപഹാര സമർപ്പണം നടത്തി. പി.രമേശൻ,ബാലൻ കക്കാണത്ത് സേതു ബങ്കളം, പി.ഗോപീകൃഷ്ണൻ, വി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പ്രബന്ധാവതരണത്തിൽ കരിന്തളം ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് കെ.വിദ്യ അധ്യക്ഷയായി. "വിവിധ വിഷയങ്ങളിൽ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഡോ.നന്ദകുമാർ കോറോത്ത്, പയ്യന്നൂർ കോളേജിലെ ഡോ.പി.പ്രശാന്ത്, മാടായി കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഡോ.എം.സി.ശാലിമ, മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഡോ.എം.ബിജിന എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 
സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. യാദവ സഭ യൂനിറ്റ് പ്രസിഡണ്ട് ബി ദാമോധരൻ അധ്യക്ഷത വഹിച്ചു. സി.കെ പത്മനാഭൻ സെമിനാർ വിലയിരുത്തി സംസാരിച്ചു. പി.ടി.നന്ദകുമാർ സ്വാഗതവും കെ.നാരായണൻകുട്ടി നന്ദിയും പറഞ്ഞു. കേണമംഗലം കഴകം പെരുങ്കളിയാട്ടവുമായി ബന്ധപ്പെട്ട് അനുഷ്ഠാന ബന്ധിതമായ കലകളെക്കുറിച്ചും സാമൂഹ്യക്രമത്തെക്കുറിച്ചും ചരിത്രാവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ദേശീയ ചരിത്ര സെമിനാർ സംഘടിപ്പിച്ചത്.

No comments