Breaking News

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, പിജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ് സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, പിജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ് 50 വർഷം പിന്നിടുന്നതിന്റെ ഭാഗമായുള്ള സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഉദ്ഘാടനത്തോടെ ഔദ്യോഗികമായി തുടക്കം കുറിച്ചു. 1975 ൽ നെഹ്‌റു കോളേജിൽ രൂപീകരിക്കപ്പെട്ട കോമേഴ്‌സ് ഡിപ്പാർട്മെന്റ് ഇതിനോടകം തന്നെ ജില്ലയിലെ ശ്രദ്ധേയമായ ഡിപ്പാർട്മെന്റായി മാറിക്കഴിഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കാണ് ഉദ്ഘാടനത്തോടെ നാന്ദി കുറിക്കപ്പെട്ടത്.കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.വി മുരളി അധ്യക്ഷനായ ചടങ്ങ്, ഡിപ്പാർട്മെന്റ് പ്രഥമഅധ്യക്ഷൻ പ്രൊഫസർ മേജർ ടി വി കമലാക്ഷൻ ഉദ്ഘാടനം ചെയ്തു.കോമേഴ്‌സ് ഡിപ്പാർട്മെന്റ് മേധാവി ഡോ. വി വിജയകുമാർ സ്വാഗതഭാഷണം നടത്തി. 
നെഹ്‌റു മെമ്മോറിയൽ എഡ്യൂക്കേഷൻ സൊസൈറ്റി വൈസ് പ്രസിഡന്റ്‌ കെ.സി.കെ രാജ, കോളേജ് മാനേജർ കെ രാമനാഥൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കോമേഴ്‌സ് ഡിപ്പാർട്മെന്റ് മുൻമേധാവികളായ പ്രൊഫസർ ഡോ.കെ വിജയരാഘവൻ, പ്രൊഫസർ വി വി പുരുഷോത്തമൻ എന്നിവർ ചേർന്ന് സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ഡിപ്പാർട്മെന്റ് പൂർവ്വവിദ്യാർഥികളായ പി സജിത്ത് കുമാർ, സി എച് സുലൈമാൻ, ദിനേശ്, ലക്ഷ്മൺ പ്രഭു, ഗംഗാധരൻ കുട്ടമത്ത്, കോളേജ് ജൂനിയർ സൂപ്രണ്ട് പി കെ. ബാലഗോപാലൻ, കോമേഴ്‌സ് വിഭാഗം അധ്യാപകർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോമേഴ്‌സ് ഡിപ്പാർട്മെന്റ് അധ്യാപിക പി.വി ജിഷ ചടങ്ങിൽ നന്ദി അറിയിച്ചു.

No comments